Saturday, March 13, 2010

വാക്കിന്റെ ദൂരം ; ഒരു സംവാദം
ഒരു വാക്കിനു സഞ്ചരിക്കാവുന്ന
ദൂരമായിരുന്നു
ചര്‍ച്ചാവിഷയം.
ആശയങ്ങളുടെ തീഗോലങ്ങള്‍ക്ക് മേല്‍
അടയിരുന്നു വിരിയിക്കും വരെ
വാക്കിനു ദൂരമുണ്ടെന്നു കവി.
ലോകവിസ്ത്രുതിയുടെ കൌതുകതൂവല്‍
കൊഴിയുംവരെ മാത്രം
വാക്കിനു ദൂരംഎന്നു സഞ്ചാരി.
കൊക്കിലോതുങ്ങാത്ത സൌന്ദര്യ ബോതത്തെ
കൊത്തിവിഴുങ്ങി ദാഹിപ്പിക്കുംവരെയാണ്
വാക്കിന്റെ സഞ്ചാരദൂരമെന്നു
വിമര്‍ശകന്‍ .
ചങ്ങാതി പറഞ്ഞത്
വാക്കിനു ഒരു സഔഹൃതത്തിന്റെ
ചിറകടി ദൂരം മാത്രമാണെന്നാണ്.
പതുക്കെ താഴ്ന്നും
വേഗതിലുയര്‍ന്നും പറക്കുന്ന
ജീവിതത്തിന്റെ ദൂരമാണ് വാക്കിനെന്നു
വീട്ടമ്മ അഭിപ്രായപ്പെട്ടു.
ഒടുവില്‍
വാക്കിനു ലോകാവസാനം വരെ
നീട്ടി വയ്ക്കപ്പെടുന്ന ദൂരമുന്ടെന്നു
ദാരിതയെ ഉദ്ധരിച്ചു
മോടരെട്ടര്‍ ചര്‍ച്ച ക്രോദീകരിക്കുമ്പോള്‍
ഹാളില്‍
ഒടുവിലത്തെ ശ്വാസത്തിനായി പിടയുന്ന
ചില വാക്കുകളല്ലാതെ
ആരും ഉണ്ടായിരുന്നില്ല.