Saturday, October 9, 2010
കഠിനം
കഠിനനായിരുന്നു അയാള്‍ .
പരുഷം നോട്ടം കൊണ്ട്
വരഞ്ഞ കളങ്ങളില്‍
കരുക്കള്‍ നിരത്തിയും
വെട്ടിയും തിരുത്തിയും
വീടൊരു തടവറ-
യാക്കുമായിരുന്നയാല്‍ .
തിരക്കിലായിരുന്നയാല്‍
ഭാവന,ഭാവം,സ്നേഹം
ഒക്കയും പാര്സല്‍ചെയ്തു
അട്ടത്ത് കേറ്റി തെക്ക്-
വടക്ക് കിതച്ചുകോ -
ണ്ടോടുമായിരുന്നയാല്‍ .
ഇഷ്ട ദൈവത്തെ സ്തുതി -
ചെയ്തതില്ലയാല്‍,ധുര്‍ത്ത -
നഗരത്തിനെ ചു-
ട്ടെരിക്കാന്‍ തുനിഞ്ഞില്ല
അനിമ ഗരിമാദി
സിദ്ധികള്‍ സിധിച്ചില്ല
എന്നിട്ടും ,
6 40 ന്റെ എക്സ്പ്രസ് തിവണ്ടിയില്‍ നിന്ന്
ഇറങ്ങാത്ത ശരീരത്തെ
പോലീസുകാര്‍ കൊണ്ടുപോയപ്പോള്‍ ,
പോസ്റ്റുമോര്‍ട്ടം ചെയ്ത
ഡോക്ടര്‍ പറഞ്ഞതിങ്ങനെ :
"നെഞ്ചു കീറിയപ്പോള്‍
അതിനുള്ളില്‍
ഒരമ്മയുടെയും രണ്ടു കുഞ്ഞുങ്ങളുടെയും
ചിരിക്കുന്ന ചിത്രമുണ്ടായിരുന്നു:
Subscribe to:
Post Comments (Atom)
നെഞ്ചു കീറിയപ്പോള്‍
ReplyDeleteഅതിനുള്ളില്‍
ഒരമ്മയുടെയും രണ്ടു കുഞ്ഞുങ്ങളുടെയും
ചിരിക്കുന്ന ചിത്രമുണ്ടാ
കൊള്ളാം.
nandi anoop
ReplyDelete